V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Monday 26 November 2012

കിണര്‍ പ്രൊജെക്ടുകള്‍ വി.ഇ.ഓ ചെയ്യേണ്ടതില്ല

ഭവനനിര്‍മ്മാണവും ശുചിത്വവും ആയി ബന്ധപ്പെട്ടുകിടക്കുന്ന പദ്ധതികള്‍ഒഴികെയുള്ള മരാമത്ത് പ്രവര്‍ത്തികള്‍ വി.ഇ.ഓ ചെയ്യേണ്ടതില്ല എന്ന് 2003 ലെ ഉത്തരവ് പ്രകാരം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. "കുടിവെള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ കണ്‍വീനര്‍ എന്നനിലയില്‍ പിന്നെയും കുടിവെള്ള പദ്ധതികള്‍ വി.ഇ.ഓ മാര്‍ നിര്‍വ്വഹിച്ചുകൊണ്ടിരുന്നു. പുതിയ പദ്ധതിനിര്‍ദ്ദേശപ്രകാരം കുടിവെള്ളവര്‍ക്കിംഗ് ഗ്രൂപ്പിന്റെ കണ്‍വീനെര്‍ Assistant Engineer ആണ്. മാത്രമല്ല കുടിവെള്ളവുമായി ബന്ധപ്പെട്ട പദ്ധതികള്‍എല്ലാം അവസാന അംഗീകാരം നല്‍കുന്നത് LSGD Wing ലെ Assistant Executive Engineer ആണ്. ബി.ഡി.ഓ അല്ല. കുടിവെള്ളപദ്ധതികളുടെ അവസാനഅംഗീകാരം നല്‍കേണ്ടത് LSGD Assistant Engineer ആണെന്ന് എല്ലാ ബ്ലോക്കുകളിലും നിര്‍ദ്ദേശം എത്തിക്കഴിഞ്ഞു. മാത്രമല്ല കിണര്‍ നിര്‍മ്മാണ യൂണിട്ട് ചെലവ് നിര്‍ണ്ണയികേണ്ടത് LSGD ആണ്. അതിനാല്‍ കിണര്‍ നിര്‍മ്മാണ/അറ്റകുറ്റപണികള്‍ തുടങ്ങിയ പദ്ധതികള്‍ വി.ഇ.ഓ ചെയ്യേണ്ടതില്ല എന്ന് പല ബ്ലോക്കുകളിലും ബി.ഡി.ഓ മാര്‍ വി.ഇ.ഓ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കികഴിഞ്ഞു.
Click here to see 2003 order

Tuesday 3 April 2012

KCDEOA ഇനിമുതല്‍ RDOA

Keala Community Development Extension Officers അസോസിയേഷന്‍ എന്ന സംഘടന ഇനിമുതല്‍ Rural Development Extension Officers Association എന്നറിയപ്പെടും. 

ഇ.എം.എസ് ഭവനപദ്ധതി: Special Conbveyance Allowence പുനസ്ഥാപിച്ചു.

ഇ.എം.എസ് ഭവനപദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരുടെ    ഒരു വര്‍ഷമായി മുടങ്ങിക്കിടന്ന  പ്രത്യേക യാത്ര അലവന്‍സ് പുനസ്ഥാപിക്കപ്പെട്ടു. കെ.സി.ഡി.ഇ.ഓ.എ യുടെ നല്ല ഇടപെടലിലൂടെയാണ് ഈ തീരുമാനം ഉണ്ടായത്. 2011  മാര്‍ച്ച്‌ മുതല്‍ ഇപ്പോള്‍ വരെയുള്ള കുടിശിക 6000 രൂപ വരും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ ലഭ്യമാകും. 

Monday 26 March 2012

തൊഴിലുറപ്പ്: ഇനി മുതല്‍ 164 രൂപ ദിവസ വേതനം.


ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള ദിവസക്കൂലി പുതുക്കിനിശ്ചയിച്ചു. കേരളത്തില്‍ 164 രൂപയായിരിക്കും പുതുക്കിയ വേതനം. നിലവില്‍ ഇത് 150 രൂപയാണ്. പുതിയ നിരക്കിലുള്ള കൂലി ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍വരും. തമിഴ്‌നാട്ടിലെ കൂലി 119ല്‍നിന്ന് 132

എം.ജി അധ്യാപക നിയമനത്തിന് സ്റ്റേ

എം.ജി സര്‍വകലാശാലയിലെ അധ്യാപക നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. വൈസ് ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ ക്രമവിരുദ്ധമായി നിയമനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സെനറ്റ് അംഗം നല്‍കിയ ഹര്‍ജിയിലാണ് സ്‌റ്റേ ഉത്തരവ്. ഹൈക്കോടതി നിര്‍ദേശിച്ച മാനദണ്ഡം പാലിക്കാതെ വി.സി നേരിട്ട് നിയമനം നടത്തിയത് ക്രമവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. 

Saturday 24 March 2012

Questions about VEO in Kerala Niyamasabha

Question about VEO post  Click here

Question about the Salaray hike of VEO Gr II     Click here


Question about VEO's Pre-service training    Click here 

Question about VEO's promotion   Click here

Thursday 22 March 2012

പി.എസ്.സി: അപേക്ഷിക്കാനുള്ള പ്രായപരിധി 36 ആക്കി


പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 36 ആയി ഉയര്‍ത്തി. പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് കാരണമായതിനെതുടര്‍ന്നാണ് പെട്ടെന്ന് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തിയത്. നിലവില്‍ 35 ആണ് പ്രായപരിധി. 
അധ്യാപകര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി കെ.എം മാണി നിയമസഭയെ അറിയിച്ചിട്ടുണ്ട്. 

നിയമസഭാ ചോദ്യം : വി.ഇ.ഒ മാരുടെ പ്രമോഷന്‍

Wednesday 21 March 2012

പത്രവിതരണ സമരം സി.പി.എമ്മിന്റെ ഗൂഢതന്ത്രം -മന്ത്രി


തങ്ങളുടെ വരുതിക്ക് നില്‍ക്കാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി അടിയറ പറയിക്കാനുള്ള ഗൂഢതന്ത്രത്തില്‍നിന്ന് സി.പി.എം. പിന്തിരിയണമെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. പത്രവിതരണക്കാരുടെ സംഘടനയുടെ പേരില്‍

13,000ത്തിലധികം സൂപ്പര്‍ ന്യൂമററി തസ്തികകള്‍ക്ക് അനുമതി


വിരമിക്കല്‍ പ്രായം 56 വയസ്സാക്കിയതുമായി ബന്ധപ്പെട്ട് 13678 തസ്തികകള്‍ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. വിരമിക്കല്‍ പ്രായം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഉണ്ടാകുമായിരുന്ന എല്ലാ തസ്തികകളിലും പുതിയ ഉദ്യോഗാര്‍ഥികളെ